“സ്ത്രീകൾ ശക്തരാകുമ്പോൾ മാറുന്ന ലോകം. നാം സ്ത്രീങ്ങളെ ഉയർത്തുമ്പോൾ മനുഷ്യകുലത്തെ ഒന്നാകെയാണ് ഉയരങ്ങളിൽ എത്തിക്കുന്നത്.
മെലിൻറ്റ ഗേറ്റ്സ് ൻറെ ഉയർച്ചയുടെ നിമിഷം എന്ന ഈ പുസ്തകം മെലിൻറ്റയുടെ വ്യക്തി ജീവിതത്തെ പറ്റിയും വിവാഹത്തിന് ശേഷം താൻ തുല്യതയിൽ എത്തിച്ചേർന്നതിനെ പറ്റിയും അവർ ആദ്യമായി എഴുതുന്ന എന്ന പ്രത്യേകതയും ഈ പുസ്തകത്തിനുണ്ട്. ശൈശവ വിവാഹം മുതൽ ഗർഭ നിരോധന മാർഗങ്ങളുടെ അഭാവം, തൊഴിലിടങ്ങളിലെ ലിംഗപരമായ വിവേചനം എന്നിവ വരെയുള്ള നിരവധിവിഷയങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ലോകത്തെയും നമ്മെതന്നെയും മാറ്റുന്ന എത്ര അവസരങ്ങളാണ് ഉള്ളതെന്നും ഇതിലൂടനീളം അവർ കാണിച്ചു തരുന്നു. നാം മറ്റുള്ളവരെ ഉയർത്തുമ്പോൾ അവർ നമ്മെയും ഉയർത്തുന്നു. സ്ത്രീകളുടെ സാന്നിദ്യം ഇല്ലാതെ ഈ ലോകം വളരുകയില്ല. മെലിൻറ്റ സ്ത്രീങ്ങളെ ഉത്സാഹപ്പെടുത്തി അവരെ നല്ല നിലയിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഈ പുസ്തകം ഓരോ സ്ത്രീയും വായിക്കേണ്ടത് തന്നെയാണ്. പഴയകാല ഇന്ത്യയിൽ തുടർന്നുകൊണ്ടിരുന്നതായിരുന്നു ശിശുവിവാഹം, സതി എന്നിവയെല്ലാം. ഇതെല്ലാം വളരെ കൃത്യമായി കാണിക്കുന്ന ഈ പുസ്തകം സ്ത്രീ വിവേചനത്തെ വളരെയേറെ ചൂണ്ടിക്കാണിക്കുന്നു.
മനുഷ്യനെ ഒന്നായി കാണേണ്ടിയിടത്ത് സ്ത്രീ വിഭാഗം, പുരുഷ വിഭാഗം എന്ന് വേർതിരിച്ച് ഇന്നത്തെ തലമുറ കാണുന്നു. ഓരോ പുസ്തകങ്ങളും ഓരോ അറിവുകൾ അടങ്ങിയതാണ്. സമുദായത്തിൽ സ്ത്രീകൾക്കുള്ള പങ്ക് വളരെ വ്യക്തമായി കാണിക്കുന്ന മെലിൻറ്റ തന്റെ ജീവിതം മാത്രമല്ല ഇതിൽ ഉൾപെടുത്തിയിട്ടുള്ളത് ഓരോ സ്ത്രീയുടെയും ജീവിതമാണ്”
By
Fathima Rinsha
VIII A
Book written by: Melinda French Gates
Pingback: cialis dapoxetine
10 sildenafil